സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് വി.എസ് ആറു മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തില്ല

single-img
20 March 2014

vsഎല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പവടകര, കോഴിക്കോട്, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തില്ല. ബാക്കി 14 മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചരണം നയിക്കും. മാര്‍ച്ച് ഇരുപത്തിയഞ്ചു മുതല്‍ ഏപ്രില്‍ ഏഴുവരെ നടക്കുന്ന പ്രചരണ പരിപാടികളില്‍ നിന്നാണ് വി.എസ്.ആറു മണ്ഡലങ്ങളെ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി നിന്ന വി.എസ്. വടകര മണ്ഡലം ഒഴിവാക്കിയത് തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് തരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ലാവ്‌ലിന്‍ കേസില്‍ വി.എസിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ച പി. കരുണാകരനെയും അദ്ദേഹം പ്രചരണത്തില്‍ നിന്നും ഒഴിവാക്കയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ചില മണ്ഡലങ്ങളൊഴിവാക്കല്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന കമ്മിറ്റികളില്‍ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.