സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ കേസെടുക്കാത്തത് എന്തെന്നു വിഎസ്

single-img
20 March 2014

V. S. Achuthanandan - 8ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു ശശി തരൂരിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു എന്തുകൊണ്ടാണു കേസെടുക്കാത്തതെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിവാഹത്തിനു ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യയ്ക്കു അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്നാണു ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു മൂന്നു വര്‍ഷം തികയുന്നതിനു മുമ്പാണു മരണം.