വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മിതം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
20 March 2014

thiruvanchoorപടര്‍ന്ന് പിടിച്ച് ഏക്കറുകണക്കിന് പച്ചപ്പിനെ ഇല്ലാതാക്കിയ വയനാട്ടിലെ കാട്ടു തീ മനുഷ്യനിര്‍മിതമാകാമെന്നു വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ഭാഗങ്ങളില്‍ കാടിന്റെയുള്ളില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് മനുഷ്യനിര്‍മിതമെന്ന സംശയം ഉയര്‍ന്നത്. വയനാട്ടിലെ കാട്ടുതീ അട്ടിമറിയെന്നു വനംവകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് മന്ത്രിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ വയനാട്ടില്‍ കാട്ടുതീ വ്യാപകമായതിനെകുറിച്ചു വനം വകുപ്പ് അന്വേഷണം തുടങ്ങി.