മുല്ലപ്പെരിയാര്‍ ഡാമിലേക്ക് ടൈല്‍സുമായെത്തിയ തമിഴ്‌നാട് വാഹനം വനംവകുപ്പ് തടഞ്ഞു

single-img
20 March 2014

mullaperiyar-3മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗാലറിയില്‍ പതിപ്പിക്കാനുള്ള ടൈല്‍സ് കയറ്റിവന്ന തമിഴ്‌നാട് വാഹനം വള്ളക്കടവ് ചെക്‌പോസ്റ്റില്‍ വനംവകുപ്പ് തടഞ്ഞു. സംസ്ഥാന ജലവിഭവ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി. കേരളത്തിന്റെ നിര്‍ദേശം അവഗണിച്ചാണു മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗാലറിയില്‍ തമിഴ്‌നാട് ടൈല്‍സ് പതിപ്പിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ പരിശോധിച്ചു മാത്രമേ കടത്തിവിടാവൂ എന്ന് ജലവിഭവ വകുപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വാഹനം വനംവകുപ്പ് തടഞ്ഞിരിക്കുന്നത്.