സി.പി.എമ്മിനെതിരായ വികാരമാണ് സംസ്ഥാനത്ത് പ്രതിഫലിക്കുന്നതെന്ന് ചെന്നിത്തല

single-img
20 March 2014

Ramesh chennithalaസിപിഎമ്മിനെതിരായ ജനവികാരമാണ് സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രസ്‌ക്ലബില്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ 20ല്‍ 20 സീറ്റ് യുഡിഎഫ് നേടിയതിനു സമാനമായ ജനപിന്തുണയോടെ മുഴുവന്‍ സീറ്റും നേടാവുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. സിപിഎമ്മിലെ വിഭാഗീയത എല്‍ഡിഎഫിനെ ബാധിച്ചിരിക്കുന്നു. ജനാധിപത്യകക്ഷികള്‍ എല്‍ഡിഎഫില്‍ ഇല്ല. ഇടതുമുന്നണി മാത്രമായി. യുദ്ധം ആരംഭിക്കുന്നതിനു മുമ്പേ സിപിഎം പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതേടെ എല്‍ഡിഎഫ് സ്വയം പിരിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.