സാറ്റലൈറ്റ് തുക മാത്രം കണ്ട് പുറത്തിറങ്ങുന്ന സിനിമകളെ നിയന്ത്രിക്കും

single-img
20 March 2014

filmസാറ്റ്‌ലൈറ്റ് തുക മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന സിനിമകളെ നിയന്ത്രിക്കാന്‍ സിനിമാ- ടെലിവിഷന്‍ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനമായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 90 ഓളം സിനിമകള്‍ ഒരു ചാനലുകാരും വാങ്ങാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ഇവ ‘വിറ്റഴിക്കാന്‍’ അദാലത്ത് നടത്താനും ധാരണയായി.

റിലീസ് ചെയ്യാന്‍ പോലും കഴിയാത്ത 60 ഓളം ന്യൂജനറേഷന്‍ സിനിമകളും തീയറ്ററുകളില്‍ ചലനമുണ്ടാകാതെ പോയ മൂപ്പതോളം ചിത്രങ്ങളും ഇതിലുള്‍പ്പെടും.

സിനിമാമേഖലയില്‍ നിന്ന് അമ്മ, ഫെഫ്ക, ടി.വി ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ തുടങ്ങിയവരാണു സമ്യുക്തമായി തീരുമാനം എടുത്തത്.പരസ്യങ്ങളുടെ സംപ്രേക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണം വെച്ചിരിക്കുന്ന സാഹചര്യത്തില്‍ പഴയതു പോലെ ഉയര്‍ന്ന നിരക്കില്‍ സാറ്റ്‌ലൈറ്റ് അവകാശം വാങ്ങാന്‍ കഴിയില്ലെന്ന് ടെലിവിഷന്‍ സംഘടനകള്‍ യോഗത്തില്‍ അറിയിച്ചു.

‘ന്യൂ ജനറേഷന്‍’ അവകാശവാദവുമായി വരുന്ന പലസിനിമകളും സാറ്റലൈറ്റ് അവകാശമായി നല്ല തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാത്രം തട്ടിക്കൂട്ടിയവയാണെന്ന ആക്ഷേപമുണ്ടായിരുന്നു. ഇവയുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നത് ടെലിവിഷൻ ചാനലുകൾ നിർത്തിയതോടെയാണു സിനിമാ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചത്