ആര്‍ എം പിയും രമയും കോണ്ഗ്രസ്സിന്റെ വാലായെന്നു വി എസ് :തിരുവഞ്ചൂർ പറയുന്നതാണ് കെ കെ രമയും ആർ എം പിയും ചെയ്യുന്നത്

single-img
20 March 2014

തിരുവനന്തപുരം : ആര്‍ എം പിയും രമയും കോണ്ഗ്രസ്സിന്റെ വാലായി മാറിയെന്നു പ്രതിപക്ഷനേതാവ്  വി എസ് അച്യുതാനന്ദന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത് കേട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.രമയുടെ കേരളജാഥ ഉപേക്ഷിച്ചത് തിരുവഞ്ചൂർ പറഞ്ഞിട്ടെന്നും വി എസ് .

ടിപി വധക്കേസിലെ പാര്‍ട്ടി നടപടിയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും വി എസ് പറഞ്ഞു.ഇക്കാര്യത്തിലെ പാര്‍ട്ടി നടപടി ആര്‍എംപിക്കും രമയ്ക്കും ബോധ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി എസ് ,ആര്‍ എം പിയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞത്.

ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെയും വിഎസ് ശക്തമായി വിമര്‍ശിച്ചു. ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത് ശരിയായ നടപടിയായിരുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.