യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അജ്ഞാതര്‍ തകര്‍ത്തു

single-img
19 March 2014

Boothവ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ ആലപ്പുഴ ചാത്തനാട് ജംഗ്ഷന് സമീപത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചൊവാഴ്ച അര്‍ധരാത്രിയോടെ അജ്ഞാതര്‍ തകര്‍ത്തു. ഓഫീസിന് മുന്‍വശം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സുകളും ഓഫീസിലും വശങ്ങളിലുണ്്ടായിരുന്ന ഫ്‌ളെക്‌സുകളും, തോരണങ്ങളും മുഴുവന്‍ നശിപ്പിച്ചിട്ടുണ്്ട്.

ഓഫീസിനുള്ളിലെ ലൈറ്റുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണെങ്കിലും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. കീറിയെറിഞ്ഞ ഫ്‌ളെക്‌സുകള്‍ സമീപത്തെ വീട്ടുവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇന്നുപുലര്‍ച്ചെ അഞ്ചോടെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്ത വിവരം നേതാക്കള്‍ അറിയുന്നത്.