തായ്‌ലന്‍ഡിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

single-img
19 March 2014

9153ri-Yingluck_Shinawatraബാങ്കോക്കിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥ, സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശാന്തമായ പശ്ചാത്തലത്തില്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം കര്‍ശന വ്യവസ്ഥകളുള്ള ആഭ്യന്തര സുരക്ഷാ നിയമം ഏര്‍പ്പെടുത്തും.

പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ ജനുവരിയില്‍ പ്രഖ്യാപിച്ച രണ്ടുമാസത്തെ അടിയന്തരാവസ്ഥ വരുന്ന 22നാണ് അവസാനിക്കേണ്ടിയിരുന്നത്. യിംഗ്‌ലക്കിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നവംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.