പാകിസ്ഥാനില്‍ ബോംബ്‌പൊട്ടി തീവ്രവാദിയും കുടുംബവും കൊല്ലപ്പെട്ടു

single-img
19 March 2014

map_of_pakistanപാകിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനില്‍ അബദ്ധത്തില്‍ ബോംബ്‌പൊട്ടി തീവ്രവാദ പ്രവര്‍ത്തകനും അഞ്ചംഗ കുടുംബവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും നാലു സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാന്‍ ടെഹറിക്ക്-ഇ-താലിബാന്‍ പ്രവര്‍ത്തകന്‍ ആലിം ദീന്‍ മെഹ്‌സുദും കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.

ആലിം തന്റെ വീട്ടില്‍വച്ച് മോട്ടോര്‍ ഷെല്ലില്‍ നിന്ന് സ്‌ഫോടകവസ്തു നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബോംബ് പൊട്ടിത്തെറിച്ചാണ് അത്യാഹിതമുണ്ടായത്.