എന്‍സിപി ഇടതുപക്ഷം വിടുമെന്ന വാര്‍ത്ത കെട്ടുകഥയെന്ന് തോമസ് ചാണ്ടി

single-img
19 March 2014

Thomas Chandyസംസ്ഥാനത്ത് എന്‍സിപി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിടുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കെട്ടുകഥ മാരതമാണെന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവും കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ തോമസ് ചാണ്ടി എംഎല്‍എ. പാര്‍ലമെന്റ് സീറ്റുമായി ബന്ധപ്പെട്ട ചില ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ എല്‍ഡിഎഫ് മീറ്റിംഗില്‍ ഉണ്ടായെങ്കിലും സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ഇടതുമുന്നണി വിടുമെന്ന യാതൊരു തീരുമാനവും സംസ്ഥാന നേതൃത്വം എടുത്തിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി എന്‍സിപി പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല എന്‍സിപി ഇടതുപക്ഷ ജനാധിപത്യമുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയസാഹചര്യവും നിലവിലില്ലെന്ന കാര്യം കേന്ദ്രവര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ശരത് പവാറിനെ ധരിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.