കോണ്‍ഗ്രസും ബിജെപിയും വിജയിക്കില്ലെന്ന് മമത ബാനര്‍ജി

single-img
19 March 2014

mamatha banerjiലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയോ കോണ്‍ഗ്രസോ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വരില്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. നമോ നമോ എന്നു ചിലരെല്ലാം പറയുന്നുണ്ടെന്നും എന്നാല്‍ അത് സാധിക്കുമെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദിയെ ഉദേശിച്ചു മമത പറഞ്ഞു.

സംയുക്ത സര്‍ക്കാരാവും പതിനാറാം ലോക്‌സഭയിലേക്കെത്തുക. പക്ഷേ അതില്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ അംഗങ്ങളായിരിക്കുകയില്ല. ബിജെപി ഒരു വര്‍ഗീയ കക്ഷിയും കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയുമാണെന്നും മമത പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമുദ്രയാണ് അക്രമരാഷ്ട്രീയമെന്നും മമത പറഞ്ഞു. മൂന്നാംമുന്നണിയെന്നതു ഒരു സ്വപ്നം മാത്രമാണെന്നും അവര്‍ സൂചിപ്പിച്ചു.