കടല്‍ക്കൊല കേസില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍
19 March 2014
കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ മോചപ്പിക്കുന്നതിനു ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍ അസംബ്ലി ജനറല്‍ സെക്രട്ടറി ജോണ്‍ ആഷെ വ്യക്തമാക്കി. ഇന്ന് ഇന്ത്യയിലെത്തുന്ന ആഷെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായും ഇന്നുതന്നെ കൂടിക്കാഴ്ച നടത്തിയേക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് യുഎന്‍ ആലോചിക്കുന്നത്. നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്്ടി ഇറ്റലി കഴിഞ്ഞദിവസം യുഎന്നില്‍ അപ്പീല്‍ നല്‍കിയിരുന്നു.