ട്വന്റി-20 ലോകകപ്പിലും സ്ഥിതി മാറ്റമില്ല: ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 5 റണ്‍സ് വിജയം

single-img
18 March 2014

Yuvraj Singh, Mahendra Singh Dhoniതോല്‍വികളില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ടീം ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പിലും സ്ഥിതി മാറ്റമില്ല. ഇന്നലെ നടന്ന സന്നാഹമത്സരത്തില്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 5 റണ്‍സ് വിജയം. ശ്രീലങ്കയ്‌ക്കെതിരേ 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അവസാന ഓവറില്‍ അവസാന പന്തില്‍ 148 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 31 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ റെയ്‌നയും 28 പന്തില്‍ നിന്ന് 33 റണ്‍സും നേടിയ യുവരാജ് സിംഗുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ നിന്ന് മലിംഗ നാലു വിക്കറ്റ് നേടി.