സുധീരന്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പിണറായി

single-img
18 March 2014

ബി ജെ പിയെ പ്രീണിപ്പിച്ച് വോട്ട് തട്ടാനാണ് വാജ്‌പേയിയെ  ജവഹര്‍ലാല്‍ നെഹ്രുവിനോട് ഉപമിച്ചതിലൂടെ  സുധീരന്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍.സുധീരന്റെ അഭിപ്രായം രാജ്യത്തെ മതേതര അടിത്തറയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്ത് മതേതരത്വത്തിന്റെ ആണിക്കല്ല് തകര്‍ത്ത് വര്‍ഗീയ ധ്രൂവീകരണത്തിലൂടെയാണ് വാജ്‌പേയി പ്രധാനമന്ത്രിയായതെന്ന് സുധീരന്‍ ഓര്‍ക്കണം എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.