എന്‍.സി.പി. ഇടതു മുന്നണി വിടാന്‍ നീക്കം; പിതാംബരന്‍ മാസ്റ്റര്‍ക്ക് ഗവര്‍ണര്‍ പദവി

single-img
18 March 2014

peethambaran-masterഎന്‍.സി.പി ഇടതു മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചെന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ക്ക് ഗവര്‍ണര്‍ പദവി വാഗ്ദാനമുള്ളതായി സൂചന. കഴിഞ്ഞ ദിവസം മഗാവയില്‍ നടന്ന ചര്‍ച്ചയില്‍ ദേശിയ അധ്യക്ഷന്‍ ശരത്പവാര്‍ ഇൗയൊരു നിര്‍ദ്ദേശം മുമന്നാട്ടു വച്ചതായാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്‍.സി.പിയുടെ സംസ്ഥാന ഘടകം ഇടതുമുന്നണി വിടണമോ വേണ്ടയോ എന്ന എത്രയും വേഗം അറിയിക്കണമെന്നാണ് ശരത് പവാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടതു മുന്നണി വിടാനുള്ള രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് ഗവര്‍ണര്‍ പദവി ലഭിക്കുമെന്നാണ് പവാറിന്റെ വാഗ്ദാനം.

ദേശിയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പവും സംസ്ഥാന തലത്തില്‍ ഇടതിനൊപ്പവുമാണ് എന്‍.സി.പിയുടെ സ്ഥാനം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍. സി. പി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടിനൊപ്പമായിരിക്കണം പാര്‍ട്ടി സംസ്ഥാന ഘടകവും എന്ന നിര്‍ദ്ദേശമാണ് പവാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. പാര്‍ട്ടി മുന്നണി വിടുമ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും , സംസ്ഥാന പ്രസിഡന്റുമായ പീതാംബരന്‍ മാസ്റ്റര്‍ പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്നും ഗവര്‍ണര്‍ പദവി ഏറ്റെടുക്കണമെന്നുമാണ് ചര്‍ച്ചയില്‍ രു്തിരിഞ്ഞ് വന്നിരിക്കുന്നതെന്നറിയുന്നു.

എന്നാല്‍ ഉഴവൂര്‍ വിജയനും, എ. കെ. ശശീന്ദ്രന്‍ എം. എല്‍. എയും ഇടതു മുന്നണിക്കൊപ്പം നില്‍ക്കും എന്ന് പ്രഖ്യാപിച്ചത് മുന്നണി വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് അടിയായിട്ടുണ്ട്. സംസ്ഥാന തലത്തില്‍ മുന്നണി മാറ്റം സംബന്ധിച്ച് കോണ്‍ഗ്രസുമായി അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇക്കാര്യത്തിലൊരു തീരുമാനം ഉണ്ടാവുകയുള്ളുവെന്നാണ്അറിയുന്നത്.

എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തരാത്തതില്‍ എന്‍.സി.പിക്ക് പ്രതിഷേധമുണ്ടെന്നും പക്ഷേ പാര്‍ട്ടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണത്തില്‍ സജീവമാണെന്നും മുന്നണി വിടാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.