മാധ്യമ പ്രവര്‍ത്തകരെയല്ല, ഉടമകളെയാണ് കെജരിവാള്‍ വിമര്‍ശിച്ചതെന്ന് എഎപി

single-img
18 March 2014

aravindചില മാധ്യമ ഉടമകളെയും പത്രാധിപരെയും കുറിച്ചാണ് പണം വാങ്ങി മാധ്യമങ്ങള്‍ ബിജെപി നേതാവ് നരേന്ദ്ര മോദിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു അരവിന്ദ് കേജരിവാള്‍ പറഞ്ഞതെന്ന് ഗോവ എഎപി നേതാവ് രാജേന്ദര്‍ കകോദ്കര്‍. അതല്ലാതെ ആ രപസ്താവന മാധ്യമപ്രവര്‍ത്തകരെ കുറിച്ചായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേജരിവാള്‍ മാധ്യമങ്ങളെ മൊത്തത്തിലല്ല വിമര്‍ശിച്ചത്. എന്നാല്‍, വലിയൊരു വിഭാഗം ആളുകള്‍ ഈ വിമര്‍ശനത്തിന് അര്‍ഹരാണ്. മാധ്യമ സ്ഥാപനങ്ങള്‍ നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവരാണ് ഈ കളികള്‍ നടത്തുന്നത്- അദ്ദേഹം പറഞ്ഞു. കേജരിവാളിന്റെ വിമര്‍ശനത്തെ കണ്ണുമടച്ച് എതിര്‍ക്കാതെ തങ്ങളുടെ മാധ്യമങ്ങളില്‍ പ്രശ്‌നങ്ങളുണേ്ടായെന്നു മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.