ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ഖേറിനും ഭര്‍ത്താവ് അനുപം ഖേറിനും നേരെ ചണ്ഡിഗഢില്‍ ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി;ചീമുട്ടയേറ്

single-img
18 March 2014

ചണ്ഡിഗഢ് : പ്രശസ്ത സിനിമാതാരവും ബിജെപിയുടെ ചണ്ഡിഗഢിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കിരണ്‍ ഖേറിനു നേരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.കിരണിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വിയോജിപ്പുള്ള ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരെയും ഭര്‍ത്താവ് അനുപം ഖേറിനെയും വഴിയില്‍ തടഞ്ഞു കരിങ്കൊടി കാട്ടി.

ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് വന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനൊപ്പം തന്നെ ചീമുട്ടയേറും നടത്തി.കിരണിന്റെ ഭര്‍ത്താവും സിനിമാ നടനുമായ അനുപം ഖേറിനു നേരെയാണ് ചീമുട്ടയെറിഞ്ഞത്.

ബിജെപി ചണ്ഡിഗഢ് പ്രസിഡന്റ്‌ സഞ്ജയ്‌ ടാണ്ടന്‍ ,മുന്‍ എം പിയായ സത്യപാല്‍ ജെയ്ന്‍,മുന്‍ കേന്ദ്രമന്ത്രി ഹര്‍മോഹന്‍ ധവാന്‍ എന്നിവരെ മറികടന്നാണ് ഇപ്പോള്‍ കിരണിനു ബി ജെ പി അവിടെ സീറ്റ് നല്‍കിയത്.കിരണ്‍ ഖേര്‍ നൂലില്‍ കേട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണവുമായി ധവാന്റെ അനുയായികളാണ് കിരണിനെ കരിങ്കൊടി കാണിച്ചത്.

എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.ചണ്ഡിഗഢ് തന്റെ ജന്മദേശമാണെന്നും കിരണ്‍ പറയുന്നു.