വയനാട്ടിൽ കാടിന് തീയിടുന്നതിനിടെ ഒരാൾ പോലീസ് പിടിയിൽ

single-img
18 March 2014

1658679_729331457101375_263119196_oവയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയില്‍. എടമന സ്വദേശി ബാലകൃഷ്ണനാണ് തീയിടുന്നതിനിടെ പോലീസ് പിടിയിലായത്. നോര്‍ത്ത് ഡിവിഷന്‍ വരയാന്‍ ചുളളിവനത്തിൽ വെച്ചാണു ഇയാളെ പിടികൂടിയത്

കഴിഞ്ഞ ഞായറാഴ്ച കാട്ടു തീ പടർന്നതിൽ ദുരൂഹത നിലനില്ക്കുന്നതിനിടെയാണു വനം കത്തിക്കുന്നതിനിടെ ഒരാൾ പിടിയിലായത്.കാട്ടു തീ മനുഷ്യനിർമ്മിതമാണെന്ന് കണ്ടെത്തിയിരുന്നു.1200ഓളം ഏക്കർ വനം കത്തി നശിച്ചിരുന്നു.

ഒരേസമയം 15 ഇടങ്ങളില്‍ ഒരുമിച്ച് തീപിടിത്തമുണ്ടായതിലെ അസ്വാഭാവികതകള്‍ കാട്ടിയുള്ള പ്രാഥമിക റിപ്പോര്‍ട്ട് വനംവനം വകുപ്പ് വിജിലന്‍സ് വിഭാഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ന് കൈമാറിയിരുന്നു.

ചിത്രത്തിനു കടപ്പാട്(യെദു ദാമോദരൻ)