നെയ്യാറ്റിന്‍കര ജനറലാശുപത്രിയില്‍ വൃദ്ധയുടെ മൃതദേഹം ഉറുമ്പരിച്ചു

single-img
18 March 2014

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൃദ്ധയുടെ മൃതദേഹം ആശുപത്രിയില്‍ ഉറുമ്പരിച്ച നിലയില്‍ . ഇന്നലെ രാത്രി ആശുപത്രിയിലെത്തിച്ച കാട്ടാക്കട സ്വദേശിനിയായ എഴുപതുകാരിയുടെ മൃതദേഹമാണ്‌ പോസ്‌റ്റുമോര്‍ട്ടം ടേബിളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 70 കാരിയുടെ മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. മൃതദേഹം ഫ്രീസറില്‍ വയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഫ്രീസര്‍ കേടാണെന്ന് ആയിരുന്നു വിശദീകരണം.ഫ്രീസറില്‍ സൂക്ഷിക്കേണ്ട മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ടേബിളിലാണ്‌ ഇന്നലെ രാത്രി മുഴുവന്‍ കിടത്തിയിരുന്നത്‌. ഇതേതുടര്‍ന്ന്‌ മൃതദേഹത്തിന്റെ മുഖം ഉള്‍പ്പെടെ ഉറുമ്പരിച്ച്‌ വികൃതമായ നിലയിലാണ്‌. തുടര്‍ന്ന്‌ ആശുപത്രി ജീവനക്കാരും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമായി.

അധികൃതരുടെ അനാസ്ഥമൂലമാണ് മൃതദേഹം ഉറുമ്പരിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആസ്പത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.