എല്‍.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്ന് പറഞ്ഞിട്ടില്ല; തന്റെ വാക്ക് മാധ്യമങ്ങള്‍ വളച്ചൊടിച്ചു: വിഎസ്

single-img
17 March 2014

Achuthanandanലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിജയ പ്രതീക്ഷയില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് വി.എസ്. അച്യൂതാന്ദന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പ്രചാരണം കൂടുതല്‍ ശക്തമാകുമ്പോള്‍ താന്‍ വ്യക്തമായ അഭിപ്രായം പറയാമെന്നാണ് പറഞ്ഞതിനെ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വളച്ചൊടിക്കുകയായിരുന്നു. ആ വാക്കുകളില്‍ ഇപ്പോഴും താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിഎസ് ആലപ്പുഴയില്‍ പറഞ്ഞു.

ആര്‍എസ്പി ഇടതുമുന്നണിവിട്ടു പോയതു തെരഞ്ഞെടുപ്പില്‍ മുന്നണിയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും ടിപി വധക്കേസില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അദേഹം കൂട്ടചേര്‍ത്തു.