ഗുജറാത്ത് കലാപത്തില്‍ മോഡിയെ കുറ്റവിമുക്തനാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രാഹുല്‍

single-img
17 March 2014

rahulഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍നിന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു രാഹുല്‍ഗാന്ധി. മോദിയുടെ പങ്ക് സംബന്ധിച്ച സംശയങ്ങള്‍ ഇനിയും ബാക്കിയാണെന്നും 2002ലെ കലാപത്തില്‍ നീതീകരിക്കാത്ത രീതിയിലുണ്ടായ ഭരണപരാജയം സംഭവിച്ചതിനു മോദിക്കു നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്വമുണെ്ടന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പിടിഐക്കു നല്‍കിയ അഭിമുഖത്തിലാണു രാഹുല്‍ ഗാന്ധി മോദിക്കെതിരേ ആഞ്ഞടിച്ചത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ മോദിക്കു ക്ലീന്‍ചിറ്റ് നല്‍കിയതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. മോദിക്കു ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് ഈ രംഗത്തുള്ള വിദഗ്ധര്‍ തന്നെ ചോദ്യം ചെയ്യു ന്നു. അപര്യാപ്തതകള്‍ നിറഞ്ഞ ആ റിപ്പോര്‍ട്ട് കീഴ്‌ക്കോടതി മാത്രമാ ണ് അംഗീകരിച്ചതെന്നും രാഹുല്‍ ഗാന്ധി വിശദമാക്കി. ധാര്‍മികമായ രീതിയില്‍ മോദി ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന് 2009ലുണ്ടായ വിജയത്തേക്കാള്‍ മികച്ച വിജയമായിരിക്കും ഇത്തവണ ഉണ്ടാകുകയെന്നും രാഹുല്‍ പറഞ്ഞു.