നൈജീരിയയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 100 മരണം
17 March 2014
നൈജീരിയയിലെ കാഡുന സ്റ്റേറ്റില്‍ തോക്കുധാരികള്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നൂറു പേര്‍ക്കു ജീവഹാനി നേരിട്ടു. മതത്തിന്റെയും ഭൂമിയുടെയും വംശത്തിന്റെയും പേരില്‍ നിരന്തരം ലഹള നടക്കുന്ന പ്രദേശമാണ് സെന്‍ട്രല്‍ നൈജീരിയ.
കാഡുനയിലെ ഉഗ്വര്‍ സാന്കയി, ഉന്ഗ്വന് ഗാടാ, ചെന്‍ഷുയി എന്നീ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയത് മുസ്ലിം ഫുലാനി ഗോത്രക്കാരാണെന്നു തദ്ദേശവാസികള്‍ പറഞ്ഞു. അക്രമികള്‍ വീടുകള്‍ക്കു തീവയ്ക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ട പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞുപോയി.