യന്ത്രത്തകരാറിനെ തുടര്‍ന്നു എയര്‍ ഇന്ത്യ ഡ്രീംലൈന്‍ വിമാനം നിലത്തിറക്കി

single-img
17 March 2014

Air Indiaപാരീസില്‍ നിന്നും ഡല്‍ഹിക്കു 236 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യയുടെ ഡ്രീംലൈന്‍ വിഭാഗത്തിലെ ബോഗിങ്ങ് 787 വിമാനം യന്ത്രത്തകരാറിനെ തുര്‍ന്ന് നിലത്തിറക്കിയതായി എയര്‍ ഇന്ത്യ. വിമാനം ഉയരുമ്പോളും താഴുമ്പോളും ചിറകുകളില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന സ്‌പോയിലറിനുണ്ടായ തകരാറിനെ തുടര്‍ന്ന് പാരീസിലെ ചാര്‍ളി ഡി ഗൗളി എയര്‍പ്പോര്‍ട്ടിലാണ് വിമാനം ഇറക്കിയത്

ഇതുവരെയും സുരക്ഷാ പാളിച്ചകള്‍ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ലാത്ത 256 യാത്രക്കാരെ വഹിക്കുവാന്‍ ശേഷിയുള്ള വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് ഡ്രീംലൈന്‍. ഈ വിമാനങ്ങള്‍ അന്താരാഷ്ട്ര സര്‍വ്വീസില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.