രാമനും ആലീസിനും മായയ്ക്കും സൗദി അറേബ്യയുടെ വിലക്ക്‌

single-img
15 March 2014

map_of_saudi-arabiaരാമന്‍, ആലീസ്, മായ ഉള്‍പ്പടെയുള്ള 50 ഓളം പേരുകള്‍ക്ക് ഇനി സൗദി അറേബ്യയ്ക്കു പുറത്താണ് സ്ഥാനം. സൗദിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഈ പേരുകള്‍ ിടുന്നതിന് അവിടുത്തെ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസത്തിനും ഇത്തരത്തിലുള്ള പേരുകള്‍ എതിരാകുന്നെന്നു ചൂണ്ടികാണിച്ചാണ് നിരോധനമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാമന്‍, മായ തുടങ്ങിയ ഹിന്ദുപേരുകള്‍ക്ക് പുറമേ ആലീസ്, ലിന്‍ഡ, എലൈന്‍, ബിന്‍യാമിന്‍ തുടങ്ങിയ ക്രിസ്ത്യന്‍ പേരുകളും മലാക്ക്, അബ്ദുള്‍ നാസര്‍ തുടങ്ങിയ മുസ്ലീം പേരുകളും നിരോധിച്ചവയില്‍ പെടുന്നു.

മതം വികാരം ഹനിക്കുന്നവ, രാജപദവിയുമായി ബന്ധപ്പെട്ടവ, അറബ്-ഇസ്്‌ലാം വിരുദ്ധമായവ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് ലിസ്റ്റില്‍ പേരുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില പേരുകള്‍ ഇപ്പറഞ്ഞ ഗണത്തിലൊന്നുംപെടുന്നില്ലെങ്കിലും അവയും ആഭ്യന്തരവകുപ്പ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്്ട്. രാജകുടുംബങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പ്രത്യേക സ്ഥാനപേരുകളും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഉത്തരവ് അനുസരിച്ച് താഴെപറയുന്ന പേരുകള്‍ക്കാണ് നിരോധനം

Malaak (angel), Abdul Aati, Abdul Naser, Abdul Musleh, Binyamin (Arabic for Benjamin), Naris, Yara, Sitav, Loland, Tilaj, Barrah, Abdul Nabi, Abdul Rasool, Sumuw (highness), Al Mamlaka (the kingdom), Malika (queen), Mamlaka (kingdom), Tabarak (blessed), Nardeen, Sandy, Rama (Hindu god), Maline, Elaine, Inar, Maliktina, Maya, Linda, Randa, Basmala (utterance of the name of God), Jibreel (angel Gabriel), Abdul Mu’een, Abrar, Iman, Bayan, Baseel, Wireelam, Nabi (prophet), Nabiyya (female prophet), Amir (prince), Taline, Aram, Nareej, Rital, Alice, Lareen, Kibrial, Lauren