ഭീകരാക്രമണം; പാക്കിസ്ഥാനില്‍ 19 പേര്‍ കൊല്ലപ്പെട്ടു

single-img
15 March 2014

map_of_pakistanപാക്കിസ്ഥാനിലെ പെഷവാര്‍, ക്വറ്റ നഗരങ്ങളില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു. താലിബാനുമായി സമാധാനക്കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിന് ഇതു തിരിച്ചടിയാവുമെന്ന് ആശങ്ക പരന്നു.

പെഷവാറില്‍ പോലീസ് വാഹനത്തിനു മുന്നില്‍ ചാവേര്‍ ഭടന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്ന ഒമ്പതു പേര്‍ക്കു ജീവഹാനി നേരിട്ടു. 30 പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ കോളജിനു സമീപം സ്‌ഫോടകവസ്തുക്കള്‍ കയറ്റിയ ബൈക്കു പൊട്ടിത്തെറിച്ചു പത്തുപേരാണു കൊല്ലപ്പെട്ടത്. 35 പേര്‍ക്കു പരിക്കേറ്റു.