ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരമാര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

single-img
13 March 2014

rahulഗാന്ധിജിവധത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അഭിഭാഷകനും ലീഗല്‍ എയ്ഡ് സൊസൈറ്റി കണ്‍വീനറുമായ സാനു ശുക്ലയാണ് പരാതി നല്‍കിയത്. ഗാന്ധിവധം അന്വേഷിച്ച ഏജന്‍സികളും കപൂര്‍ കമ്മീഷനും ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് നേരിട്ടോ പരോക്ഷമായോ ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ പറഞ്ഞു. ആര്‍.എസ്.എസിനെ തേജോവധം ചെയ്യാനാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.