തന്റെ സീറ്റ് മകന് നല്‍കണമെന്ന് പി. ചിദംബരം

single-img
13 March 2014

Chidambaramഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ തന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സീറ്റ് നല്‍കണമെന്ന് കേന്ദ്രമന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയുമായ പി.ചിദംബരം. ശിവഗംഗ മണ്ഡലത്തെയാണ് ചിദംബരം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

ഇതിനിടെ, അഴിമതിയാരോപണത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന പവന്‍കുമാര്‍ ബന്‍സലിനെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ട സുരേഷ് കല്‍മാഡിക്ക് സീറ്റ് നല്‍കേണ്‌ടെന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് നിര്‍മദ്ദശം നല്‍കിയിട്ടുണ്ട്.