രാം കൃപാല്‍ യാദവ് ബിജെപിയില്‍ അംഗത്വമെടുത്തു
13 March 2014
ബീഹാറിലെ ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായിരുന്ന രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗാണ് അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കിയത്. മൂന്ന് പതിറ്റാണ്ട് നീണ്ട ആര്‍ജെഡി ബന്ധം അവസാനിപ്പിച്ചാണ് രാജ്യസഭ എംപി രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നത്. ലാലുവിന്റെ മകള്‍ മിസ ഭാരതിക്ക് പാടലീപുത്ര മണ്ഡലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാം കൃപാല്‍ പാര്‍ട്ടി വിട്ടത്.