പി. ശശി കേസില്‍ വി.എസിനും വൈക്കം വിശ്വനും സമന്‍സ്

single-img
12 March 2014

V.s.achuthanandan_ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പോലീസ് കേസെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ അന്യായത്തില്‍ സാക്ഷികളായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ക്കു സമന്‍സ് അയയ്ക്കാന്‍ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

പി. ശശിക്കെതിരേ വൈക്കം വിശ്വന്‍ ചെയര്‍മാനായ കമ്മീഷന്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരശനന്നു കണ്ടെത്തി സിപിഎമ്മില്‍നിന്നു ശശിയെ പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണെ്ടത്തിയതിനാലാണു ശശിക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത് അതിനാല്‍ താന്‍ നല്‍കിയ അന്യായത്തില്‍ നേതാക്കളെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെട്ടു നന്ദകുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിഎസിനും വൈക്കം വിശ്വനും പുറമെ പ്രകാശ് കാരാട്ടിനേയും സാക്ഷിയാക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ഇതംഗീകരിച്ച കോടതി നേതാക്കളെ സാക്ഷികളാക്കുകയും വിചാരണവേളയില്‍ ഹാജരാവാന്‍ സമയന്‍സ് പുറപ്പെടുവിക്കുകയുമായിരുന്നു. കാരാട്ടിനെതിരേ സമന്‍സ് അയച്ചിട്ടില്ല.