സരിതയുടെ പരാതിയില്‍ അബ്ദുള്ളകുട്ടിക്കെതിരെ പോലീസ് കേസ് എടുത്തു

single-img
11 March 2014

saritha9326സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായരിന്റെ പരാതിയില്‍ കോണ്‍ഗ്രസും നേതാവും എംഎല്‍എയുമായ എ.പി. അബ്ദുള്ളകുട്ടിക്കെതിരെ ശല്യം ചെയ്യല്‍, മാനഭംഗശ്രമം, ഭീഷണി, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസ് എടുത്തു. തിങ്കളാഴ്ചയാണ് അഞ്ച് പേജുള്ള പരാതി സരിത കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയത്.

കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ എത്തിയ സരിത പരാതി നല്‍കാതെ മടങ്ങിയിരുന്നു. വാക്കാല്‍ പരാതി പറഞ്ഞ സരിതയോട് പരാതി രേഖാമൂലം എഴുതി നല്‍കാല്‍ പോലീസ് ആവശ്യപ്പെട്ടങ്കിലും തയാറായിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ സരിത പരാതി നല്‍കിയ മട്ടിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പരാതി നല്‍കിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രേഖാമൂലം പരാതിയുമായി രംഗത്തെത്തിയത്.