അമര്‍ സിംഗും ജയപ്രദയും രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു
11 March 2014
സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിംഗും ചലച്ചിത്ര താരവും എംപിയുമായ ജയപ്രദയും അജിത് സിംഗ് അധ്യക്ഷനായ രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമര്‍ സിംഗ് ഫത്തേപ്പൂരിലും ജയപ്രദ പതിവ് മണ്ഡലമായ രാംപൂര്‍ വിട്ട് ബിജ്നോരിലും മത്സരിക്കുമെന്നാണ് അറിയുന്നത്.
താനും ജയപ്രദയും യുപിയില്‍ 1000 കിലോ മീറ്റര്‍ പദയാത്ര നടത്തി. സംസ്ഥാനം വിഭജിക്കാതെ വികസനം സാദ്ധ്യമല്ലെന്നു തിരിച്ചറിഞ്ഞു. യുപി വിഭജിച്ചു ഹരിത പ്രദേശ് രൂപീകരിക്കണമെന്നു വാദിക്കുന്ന ആളാണ് അജിത് സിംഗ് എന്നും അമര്‍ സിംഗ് പറഞ്ഞു.