പാക്കിസ്ഥാനിലും ആംആദ്മി

single-img
10 March 2014

Pakistan_Flag_Generic_240കേജ്‌രിവാളിന്റെ എഎപി പാര്‍ട്ടിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പാക് ജനതയും ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്കി. ആം ആദ്മി പേരില്‍ തന്നെയാണ് പുതിയ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ രജിസ്റ്റര്‍ ചെയ്തത്. ഗുജ്‌രാന്‍വാല സ്വദേശിയായ ആര്‍സിയന്‍-ഉല്‍- മുല്ക് എന്ന മനുഷ്യാവകാശപ്രവര്‍ത്തകനാണ് പാക് എഎപിയുടെ സ്ഥാപകന്‍.

തന്റെ പാര്‍ട്ടി രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്ന സ്വപ്നം കണ്ട രാജ്യമായി പാക്കിസ്ഥാനെ മാറ്റുന്നതിനായി ശ്രമിക്കുമെന്ന് ആര്‍സിയാന്‍ ഉറപ്പു നല്കി. സമരപരിപാടികളുടെ ഭാഗമായി അടുത്തയാഴ്ച പാക് പഞ്ചാബ് നിയമസഭയുടെ മുന്നില്‍ കേജ്‌രിവാള്‍ മാതൃകയില്‍ നിരാഹാരസമരം അനുഷ്ഠിക്കാനും ആര്‍സിയാന്‍ തീരുമാനിച്ചു. പോലീസ് റിഫോംസ് ആന്‍ഡ് ആന്റി ടോര്‍ച്ചര്‍ ബില്‍ 2014 അംഗീകരിക്കുക എന്ന ആവശ്യമുന്നയിച്ചാണ് നിയമസഭ സമ്മേളനം ചേരുന്നതിനിടെ നിരാഹാരസമരം നടത്തുന്നത്.

ആം ആദ്മി പാകിസ്ഥാനില്‍ എത്രദൂരം പോകുമെന്ന് കണ്ടറിയാം.