സരിത അബ്ദുള്ളക്കുട്ടിക്കെതിരേ പോലീസില്‍ പരാതി നല്‍കി

single-img
8 March 2014

Sarithaഎ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സരിത തയാറായില്ല.

തനിക്കു പറയാനുള്ളത് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്നു സരിത പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ലെന്നും അവര്‍ പറഞ്ഞു.