മോദിക്ക് യുഎസ് വീസ നല്‍കും-പ്രധാനമന്ത്രിയായാല്‍…
8 March 2014
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വീസാ നിരോധനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി വിജയിക്കുകയാണെങ്കില്‍ പിന്‍വലിക്കുമെന്ന് അമേരിക്ക. വരുന്ന തെരഞ്ഞെടുപ്പില്‍ അദേഹം പ്രധാനമന്ത്രിയാകുകയാണെങ്കില്‍ സ്വഭാവികമായും അദേഹത്തിനു യുഎസ് വീസ ലഭിക്കുമെന്ന് യുഎസ് അസിസ്റ്റന്‍ഡ് സെക്രട്ടറി നിഷാ ബിശ്വാസ് ഒരു ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ നേതാക്കന്മാരെയും യുഎസ് എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.