ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കൈഫും നിലേകാനിയും സ്ഥാനാർഥികൾ

single-img
8 March 2014

PTI12_8_2013_000174b_Kandലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും വീണ്ടും മത്സരിക്കും.സ്ഥാനാര്‍ഥികളില്‍ 35 ശതമാനം 50 വയസ്സിൽ താഴെയുള്ളവരാണു 28 സ്ത്രീകളും 194 അംഗ സ്ഥാനാർഥി പട്ടികയിൽ ഉണ്ട്

ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് യു.പിയിലെ ഫൂല്‍പ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും.ആധാര്‍ കാര്‍ഡിന്റെ ശിൽപ്പിയും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകാനിയാണ് ബാംഗ്ലൂര്‍ സൗത്തിൽ നിന്ന് മത്സരിക്കും.എ.ബി വാജ്‌പേയിയുടെ അനന്തിരവള്‍ കരുണ ശുക്ലയാണു ബിലാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി.

കെ.എച്ച് മുനിയപ്പ, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, മീനാക്ഷി നടരാജന്‍, ചലച്ചിത്രതാരം രമ്യ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് തുടങ്ങിയവരും സ്ഥാനാർഥി പട്ടികയിൽ ഉൽപ്പെട്ടിട്ടുണ്ട്