ടി.പി കേസ്: പാര്‍ട്ടി നടപടി വി.എസ് സ്വാഗതം ചെയ്തു

single-img
7 March 2014

V. S. Achuthanandan - 4ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ പാര്‍ട്ടി അംഗത്തിനെതിരെ യെടുത്ത തീരുമാനം മറ്റൊരു പാര്‍ട്ടിക്കും ചെയ്യാനാവാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നുവെബന്നും ടി.പി വധക്കേസുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ സത്യമായിരിക്കുകയാണെന്നും വി.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കോണ്‍ഗ്രസിനോ ബിജെപിക്കോ ഇത്തരമൊരു അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കഴിയുമോ എന്നും വി.എസ് ചോദിച്ചു.

സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ പാര്‍ട്ടി നടപടി പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് രാമചന്ദ്രനെ ജയിലിലെത്തി സന്ദര്‍ശിച്ച് നടപടിയുടെ കാര്യം അറിയിച്ചുവെന്നും സൂചനയുണ്ട്.