ടിപി വധം:അച്ചടക്ക നടപടി അപൂര്‍ണമെന്ന് വി.എസ്

single-img
7 March 2014

vsടിപി വധം അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് അപൂർണ്ണമെന്ന് വി.എസ്.പാർട്ടി നടപടിയെ പിന്തുണച്ച പത്രക്കുറിപ്പ് ഇറങ്ങി മണിക്കൂറുകൾക്കുള്ളിലാണു തിരുത്തുമായി വി.എസ് വന്നത്.പ്രതികള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി അപൂര്‍ണമെന്ന് വി.എസ്. പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കൊലക്ക് കാരണം വ്യക്തി വിരോധമാണെന്ന അന്വേഷണ കമ്മീഷന്‍െറ നിഗമനം ഒരു കണ്ടെ ത്തല്‍ മാത്രമാണ്. കൂടുതല്‍ പരാതി കിട്ടിയാല്‍ പാര്‍ട്ടി വിശദമായി അന്വേഷണമെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു.

പാർട്ടി നടപടിയെ പിന്തുണച്ച വി.എസിന്റെ നടപടിയെ സ്വാഗതം ചെയ്യാനാകില്ലെന്ന് ടിപിയുടെ ഭാര്യ കെ.കെ രമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു