പുറത്താക്കിയ രാമചന്ദ്രനെ ജയരാജന്മാർ ജയിൽ ചെന്ന് കണ്ടു.

single-img
7 March 2014

KC-Ramachandranടി.പി വധക്കേസില്‍ കോടതി ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സി.പി.എം പുറത്താക്കിയ കുന്നുമ്മുക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി.രാമചന്ദ്രനെ സി.പി.ഐ.എം നേതാക്കള്‍ ജയിലിലെത്തി സന്ദർശിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു നിന്നു.

പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് തങ്ങൾ ജയിലില്‍ എത്തിയതെന്ന് പി ജയരാജന്‍ പ്രതികരിച്ചു. തീരുമാനം കെ.സി.രാമചന്ദ്രൻ അംഗീകരിച്ചതായി ജയരാജൻ പറഞ്ഞു.