അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ

single-img
7 March 2014

ഈ കെട്ടിടങ്ങള്‍ക്കൊന്നും തന്നെ റവന്യൂ വകുപ്പിനും നികുതി അടച്ചിട്ടില്ല എന്നാണു ഞങ്ങള്‍ക്ക് ലഭിച്ച വിവരം.റവന്യൂ വകുപ്പിന് ഈ കെട്ടിടങ്ങള്‍ക്ക് മാത്രം ഒരു കോടിയിലധികം രൂപയുടെ നികുതി നല്‍കാനുണ്ട്.ക്ലാപ്പന പഞ്ചായത്തിലെ മാത്രമല്ല തൊടിയൂര്‍,ആലപ്പാട്,കുലശേഖരപുരം തുടങ്ങിയ പഞ്ചായത്തുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.മഠത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കുലശേഖരപുരം പഞ്ചായത്ത് സെക്രട്ടറിയെ മാറ്റാന്‍ മഠം ആവതു ശ്രമിച്ചിരുന്നു.കുലശേഖരപുരത്ത് മാത്രം ഇവര്‍ക്ക് അഞ്ചു കെട്ടിടങ്ങള്‍ ഉണ്ട്.

മേല്‍പ്പറഞ്ഞ പരാതികളിന്മേല്‍ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന്‍ ഇന്നും (07-03-2014) വിജേഷിന്റെ വാദം കേള്‍ക്കുകയുണ്ടായി.മാധ്യമവാര്‍ത്തകളുടെ കൂടി ഫലമാകണം കേസിന്റെ നടപടികള്‍ അല്‍പ്പം കൂടി വേഗത്തിലായിട്ടുണ്ട്.വിജെഷിനോട് ഉടന്‍ തന്നെ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു.അതിനുശേഷം കൊല്ലം ബാറിലെ അഭിഭാഷകരുടെ ഒരു കമ്മിഷനെ അന്വേഷണത്തിന് നിയോഗിക്കാനാണ് കോടതിയുടെ തീരുമാനം.

 

2

2

3

4ഇ വാര്‍ത്ത‍ അന്വേഷണ പരമ്പര തുടരും.

  1. അമ്മയുടെ വിശുദ്ധനരകം ഒരു സ്വയം പ്രഖ്യാപിതരാജ്യം : മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഉള്ളറകള്‍ തേടി ഇ-വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടങ്ങുന്നു
  2. മഠത്തിനു നെൽപ്പാടം നികത്താന്‍ അനുമതി നല്‍കി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് : അമ്മയുടെ വിശുദ്ധനരകം അന്വേഷണ പരമ്പര തുടരുന്നു