മിനിബസ് നദിയിലേക്ക് മറിഞ്ഞ് ചൈനയില്‍ ആറ് യാത്രക്കാര്‍ കൊല്ലപ്പെട്ടു

single-img
7 March 2014

map_of_chinaതെക്ക് പടിഞ്ഞാറന്‍ ചൈനയില്‍ മിനിബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. വ്യാഴാഴ്ച സീച്ചുവാന്‍ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ രക്ഷപെട്ടു. 20 പേര്‍ക്ക് യാത്രചെയ്യാവുന്ന ചെറുവാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുയാത്രക്കാരാണ് ഉണ്ടായിരുന്നത്.