ഗെയിലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി ചാനലിനു അമൃതാനന്ദമയി മഠം വക്കീല്‍ നോട്ടീസ് അയച്ചു

single-img
6 March 2014

Untitled-3മാതാ അമൃതാനന്ദമയിയ്ക്കും മഠത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ പുസ്തകത്തിലൂടെ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത മലയാളം കമ്മ്യൂണിക്കേഷന്‍സിനെതിരെ അമൃതാനന്ദമയി മഠം വക്കീല്‍ നോട്ടീസ് അയച്ചു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം പ്രക്ഷേപണം ചെയ്താല്‍ കോടതി കയറ്റുമെന്നും വക്കീല്‍ നോട്ടീസിലുണ്ട്.

നിയമനടപടിയുമായി നീങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനങ്ങളിലൊന്നായ അമര്‍ ചന്ദ് ആന്‍ഡ് മംഗള്‍ദാസാണ് .  3,000 ത്തോളം അഭിഭാഷകരാണ് ഇവിടെ ജോലി ചെയ്യുന്നത്. മാതാ അമൃതാനന്ദമയിയെക്കൂടാതെ അമൃതാത്മാനന്ദ, അമൃത സ്വരൂപാനന്ദ എന്നിവരും ചേര്‍ന്നാണ് ചാനലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മൂവരും ഗെയ്‌ലിന്റെ വെളിപ്പെടുത്തലില്‍ ആരോപണവിധേയരാണ്.

എന്നാല്‍ മാധ്യമ ധര്‍മം മുന്‍നിര്‍ത്തി ഗെയിലുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇന്ന് പ്രക്ഷേപണം ചെയ്യുമെന്ന് കൈരളി പീപ്പിള്‍ ചാനല്‍ വ്യക്തമാക്കി.