ഗാസയിലേക്കു മിസൈലുമായി വന്ന കപ്പല്‍ ഇസ്രയേല്‍ പിടിച്ചു

single-img
6 March 2014

Political Map of Israelഗാസയിലെ പലസ്തീന്‍ തീവ്രവാദികള്‍ക്കായി അത്യാധുനിക മിസൈലുകളുമായി വന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍വച്ചു പിടിച്ചെടുത്തതായി ഇസ്രേലി നാവികസേന അറിയിച്ചു. സിറിയയില്‍ നിര്‍മിച്ച എം-302 വിഭാഗത്തില്‍പ്പെടുന്ന ഭൂതല മിസൈലുകള്‍ ഇറാനാണ് ഗാസയിലേക്ക് അയച്ചതെന്ന് ഇസ്രേലി പ്രതിരോധമന്ത്രി മോഷെ യാലോണ്‍ ആരോപിച്ചു.

പനാമയുടെ കൊടിവച്ച ക്ലോസ്-സി എന്ന ചരക്കുകപ്പല്‍ ഇസ്രയേലില്‍നിന്ന് 1800 കിലോമീറ്റര്‍ അകലെ സുഡാനു സമീപമുള്ള രാജ്യാന്തര അതിര്‍ത്തിയില്‍വച്ചാണു പിടിച്ചെടുത്തത്. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ അനുമതി വാങ്ങിയശേഷമാണ് കപ്പല്‍ പിടിച്ചത്. കപ്പലിലെ 17 ജീവനക്കാര്‍ എതിര്‍പ്പില്ലാതെ കീഴടങ്ങി. കപ്പല്‍ ദിവസങ്ങള്‍ക്കകം ഇസ്രേലി തുറമുഖമായ എയ്‌ലാതില്‍ എത്തിക്കും.