യുപി, ബീഹാര്‍ എന്‍.ഡി.എയ്‌ക്കൊപ്പമെന്ന് സര്‍വ്വേ

single-img
6 March 2014

bjpഉത്തര്‍പ്രദേശിലും ബീഹാറിലും എന്‍.ഡി.എ മൂന്നില്‍ രണ്ടു സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ. ഉത്തര്‍പ്രദേശില്‍ 41-49 സീറ്റുകളിലും ബീഹാറില്‍ 22-30 സീറ്റുകളിലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് സിഎന്‍എന്‍/ ഐബിന്‍-സിഎസ്ഡിഎസ് നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിക്കു ലഭിച്ചിരുന്ന മുസ്്‌ലിം വോട്ടുകള്‍ മുസാഫര്‍ നഗര്‍ കലാപത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്കു ലഭിക്കുമെന്നാണു സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിക്കു 11-17 സീറ്റുകളും ബിഎസ്പിക്ക് 8-14 സീറ്റുകളും ലഭിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു.