തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏഴുകിലോ സ്വര്‍ണം പിടികൂടി

single-img
5 March 2014

gold_biscuite_2091216തിരുവനന്തപുരം വിമാനത്താവളത്തില്‍ മസ്‌കറ്റില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ ടോയ്‌ലറ്റില്‍ നിന്ന് ഏഴു കിലോയോളം സ്വര്‍ണം ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. 2.1 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

പുലര്‍ച്ചെ 3.40-നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് രഹസ്യവിവരമനുസരിച്ചു ഇന്റലിജന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ വിമാനത്തിനുള്ളില്‍ നിന്നു സ്വര്‍ണം കണെ്ടത്തുകയായിരുന്നു.