സി.പി.എം. സ്ഥാനാര്‍ത്ഥികളാകുന്നു; 4 സിറ്റിംഗ് എം.പിമാരും മത്സരിക്കും, കണ്ണൂരില്‍ പി.കെ. ശ്രീമതി, കൊല്ലത്ത് എം.എ ബേബി

single-img
5 March 2014

cpmലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാരും മത്സരിക്കും.

പാലക്കാട്ട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും ആറ്റിങ്ങലില്‍ എ. സമ്പത്തും മത്സരിക്കും. കാസര്‍ഗോട്ട് പി. കരുണാകരന്‍ വീണ്ടും ജനവിധി തേടും. കണ്ണൂരില്‍ നിന്നു പി.കെ. ശ്രീമതി സിപിഎം സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് എം.എ ബേബി തന്നെ മത്സരിക്കും. ആലപ്പുഴയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു മത്സരിക്കും.