ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്ക

single-img
4 March 2014

അഫ്ഗാനിസ്താനെതിരെ തകര്‍പ്പന്‍ ജയത്തോടെ ശ്രീലങ്ക ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ കടന്നു.ഇന്നലെ നടന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ 129 റൺസിന് കീഴടക്കിയാണ് ശ്രീലങ്ക ഫൈനലിൽ കടന്നത്.

ടോസ് ജയിച്ചു ബാറ്റു ചെയ്ത ലങ്കയെ 38-ാം ഓവറാവുമ്പോഴേക്കും അഞ്ചിന് 158 എന്ന സ്‌കോറില്‍ ഒതുക്കി നിര്‍ത്താന്‍ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ ആക്രമണനിരയ്ക്കായി.അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച മാത്യൂസും ചതുരംഗ ഡിസില്‍വയും തിസാര പെരേരയും ടീമിനെ മികച്ചൊരു ടോട്ടലിലേക്ക് നയിച്ചു. അഫ്ഗാനിസ്താന്‍ എട്ടു ബൗളര്‍മാരെ മാറിമാറി പ്രയോഗിച്ചെങ്കിലും ലങ്കയെ പുറത്താക്കാനായില്ല.അവസാന ഝവറുകളിൽ ആഞ്ഞടിച്ച ക്യാപ്ടൻ എയ്ഞ്ചലോ മാത്യൂസാണ് ലങ്കയെ 250 കടത്തിയത്. 41 പന്തിൽ 4 ഫോർ ഉൾപ്പെടെ മാത്യൂസ് 45 റൺസ് നേടി.

മറുപടിക്കിറങ്ങിയ അഫ്ഗാൻ പൊരുതാൻ പോലും തയ്യാറാകാതെ കീഴടങ്ങി. അഫ്ഗാൻ നിരയിൽ 4 പേർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 37 റൺസെടുത്ത മുഹമ്മദ് നബിയാണ് അവരുടെ ടോപ് സ്കോറർ.