സോളാര്‍: അന്വേഷണ കമീഷന്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

single-img
4 March 2014

IN19_TEAM_SOLAR_1490788fസോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മിഷന്‍റെ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു.റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച തുടങ്ങി.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28നാണ് കമീഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
ആറുമാസമാണ് അന്വേഷണ കാലാവധി. സിറ്റിങ്ങുകളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ളെന്ന് ജസ്റ്റിസ് ശിവരാജന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

സോളാര്‍ അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടോ, ഉണ്ടെങ്കില്‍ ആരാണതിന്റെ ഉത്തരവാദി, എന്താണ് ആരോപണങ്ങള്‍, ഇതിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ, അങ്ങനെയെങ്കില്‍ അതൊഴിവാക്കാമായിരുന്നോ, ഉത്തരവാദികള്‍ ആരാണ്, ടീം സോളാറിന് നിയമവിരുദ്ധമായി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടോ, ആ വകയില്‍ നഷ്ടമെന്തെങ്കിലുമുണ്ടായോ, തെറ്റായ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നത് തടയാന്‍ ഇപ്പോഴുള്ള നിയമം മതിയോ, സാമ്പത്തിക നഷ്ടം ഉണ്ടായവര്‍ക്ക് തുക തിരികെ കിട്ടാന്‍ വേണ്ട നിര്‍ദ്ദേശങ്ങളെന്തൊക്കെ തുടങ്ങിയവ ആകും കമ്മീഷൻ അന്വേഷിക്കുക