കസ്തൂരി രംഗന്‍:സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കി

single-img
4 March 2014

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കോഴിക്കോട് കളക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് സമരക്കാരെ അറസ്റ്റുചെയ്ത് മാറ്റിയത്. പശ്ചിമഘട്ട സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിവന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്

കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ അഞ്ചു ദിവസമായി ഇവര്‍ നിരാഹാര സമരം കിടക്കുകയായിരുന്നു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തൊട്ടു പിന്നാലെയാണ് സമരക്കാര്‍ അറസ്റ്റിലായത്.