ജസ്റ്റിസ് കെ.ടി. തോമസ് ലോക്പാല്‍ സമിതിയിൽ നിന്ന് പിന്മാറി

single-img
4 March 2014

ലോക്പാലിനെ കണ്ടെത്തല്‍ സമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ജസ്റ്റിസ് കെ. ടി. തോമസ് പിന്‍മാറി. അംഗമായിരുന്ന മുതിര്‍ന്ന നിയമജ്ഞന്‍ ഫാലി എസ്. നരിമാന് പിറകെ സമിതി തലവനും രാജിവെച്ചത് കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയായി.

“”ലോക്പാല്‍ അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞു. നിയമന സമിതിയുടെ ചുമതല ഇവരെ അംഗീകരിക്കുക എന്നതു മാത്രമായി ചുരുങ്ങി. ഇത് അംഗീകരിക്കാനാവില്ല”- ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
നിയമന സമിതിയിലേക്ക് കോണ്‍ഗ്രസിന്‍റെ വിശ്വസ്തനായ മുതിര്‍ന്ന അഭിഭാഷകന്‍ പി.പി. റാവുവിനെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബിജെപിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു